Monday 2 January 2012

Suvarna Sreyas Chittikal 2011 - Letter from Manager, KSFE, Kilimanoor

സര്‍
താങ്കള്‍ക്ക് കെ എസ് എഫ് ഇ കിളിമാനൂര്‍ ബ്രാഞ്ചിന്റെ ഊഷ്മളമായ പുതുവത്സരാശംസകള്‍ .

കെ എസ് എഫ് ഇ-യുടെ പുതിയ സ്കീം ആയ സുവര്‍ണ ശ്രേയസ് ചിട്ടികള്‍ പരിചയപ്പെടുത്തുന്നതിനു വേണ്ടിയാണ് ഈ മെയില്‍ അയയ്ക്കുന്നത്. പുതു വര്‍ഷതോടൊപ്പം പുതിയ സമ്പാദ്യശീലങ്ങളെയും വരവേല്‍ക്കുന്നതിനു താങ്കള്‍ക്ക് താത്പര്യമുണ്ടായിരിക്കുമെന്നു വിശ്വസിക്കുന്നു.

എന്താണ്  ചിട്ടികള്‍ ?

ചിട്ടി എന്നത് കേരളത്തിന്റെ തനതായ ഒരു ധന വിനിമയ മാര്‍ഗം ആണ്. ചിട്ടിയുടെ പ്രധാന പ്രത്യേകത ഇത് വായ്പ ആയും സമ്പാദ്യം ആയും ഉപയോഗിക്കാം എന്നതാണ്.  മറ്റു ഒരു സാമ്പത്തിക പദ്ധതിക്കും ഈ ഒരു സൗകര്യം ഇല്ല. താങ്കള്‍ക്കു  വായ്പ ആയി ഉപയോഗിക്കണമെങ്കില്‍ 30  മാസം മുതല്‍ 40 വരെയുള്ള ചിട്ടിയില്‍ ചേരണം. ചിട്ടി കഴിയുന്നത്ര നേരത്തെ പിടിക്കുകയും വേണം. കണക്കു കൂട്ടി നോക്കുമ്പോള്‍ മറ്റ് ഇതൊരു വായ്പയെക്കാലും ലാഭകരവും മെച്ചവും ആയിരിക്കും ചിട്ടി.

താങ്കള്‍ക്കു  സമ്പാദ്യം ആയി ഉപയോഗിക്കണമെങ്കില്‍ 50 മുതല്‍ 100 മാസം വരെയുള്ള ചിട്ടിയില്‍ ചേരുക. ചിട്ടി പിടിച്ചു കെ എസ് എഫ് ഇ-യില്‍ തന്നെ FD  ആയി നിക്ഷേപിച്ചാല്‍ 10 ശതമാനം പലിശയും മാസാമാസം ലഭിക്കും. മറ്റ് ഏതൊരു സുരക്ഷിതമായ സമ്പാദ്യ പദ്ധതിക്കും കിടപിടിക്കത്തക്ക ലാഭം ചിട്ടിയില്‍ നിന്നും ലഭിക്കും.

എന്താണ് സുവര്‍ണ ശ്രേയസ് ചിട്ടികള്‍ ?

കെ എസ് എഫ് ഇ-യുടെ  ഏറ്റവും പുതിയ സ്കീം ആണ് സുവര്‍ണ ശ്രേയസ് ചിട്ടികള്‍ . നേരത്തെ ഉണ്ടായിരുന്ന പൊന്നോണ ചിട്ടികള്‍ , പ്രവാസി ബന്ധു ചിട്ടികള്‍ , സ്വര്‍ണ വര്‍ഷ ചിട്ടികള്‍ എന്നീ സ്കീമുകളുടെ അതെ ലക്‌ഷ്യം തന്നെയാണ് പുതിയ സ്കീമിനും ഉള്ളത്: കെ എസ് എഫ് ഇ-യുടെ ലാഭം ഇടപാടുകാരുമായി പങ്കു വയ്ക്കുക.

തുടങ്ങിയ കാലം മുതല്‍ (അതായത് 1967 മുതല്‍ ) എല്ലാ കൊല്ലവും ലാഭമുണ്ടാക്കുന്ന അപൂര്‍വ്വം പൊതുമേഖല സ്ഥാപനങ്ങളില്‍ ഒന്നാണ് കെ എസ് എഫ് ഇ. നേരത്തെ സര്‍ക്കാരിലേക്ക് മാത്രം നല്‍കിയിരുന്ന ലാഭ വിഹിതം ഇടപാടുകാര്‍ക്കും നല്‍കുക എന്നെ ലക്ഷ്യത്തോടെയാണ് കെ എസ് എഫ് ഇ പുതിയ സ്കീമുകള്‍ കൊണ്ട് വന്നത്. ഈ സ്കീം കാലയളവില്‍ തുടങ്ങുന്ന ചിട്ടികള്‍ക്ക് ചിട്ടിയുടെ സ്വാഭാവികമായ ഗുണങ്ങള്‍ക്ക് പുറമേ വിശേഷ സമ്മാനങ്ങളും  ഉണ്ട്.

എന്താണ് സുവര്‍ണ ശ്രേയസ് ചിട്ടികളുടെ സമ്മാനങ്ങള്‍ ?

ഒന്നാം സമ്മാനം: 25  പവന്‍ (ഒരാള്‍ക്ക്)
രണ്ടാം സമ്മാനം: 10 പവന്‍ (ഏഴു പേര്‍ക്)

മറ്റു സമ്മാനങ്ങള്‍ :

1 . ഓരോ ചിട്ടിയിലും പരമാവധി മൂന്ന് പേര്‍ക്ക് വരെ ഒരു ഗ്രാം സ്വര്‍ണ നാണയങ്ങള്‍
2 . സ്പെഷ്യല്‍ കാര്‍ ലോണ്‍ സൌകര്യം
3 . ചിട്ടി തുകയ്ക്ക് രണ്ടു ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷ.
4 . ചിട്ടി കിട്ടാത്തവര്‍ക്ക് ചിട്ടിയില്‍ നിന്നും ലോണ്‍ എടുക്കാനുള്ള സൗകര്യം.

കെ എസ് എഫ് ഇ-യുടെ കിളിമാനൂര്‍ ബ്രാഞ്ചില്‍ താഴെ പറയുന്ന ചിട്ടികള്‍ സുവര്‍ണ ശ്രേയസ് ചിട്ടി സ്കീമിന്റെ ഭാഗമായി തുടങ്ങുന്നു.

Rs. 50000 x 30 months - Rs. 15 lakhs
Rs. 15000 x 40 months - Rs. 6 lakhs
Rs. 10000 x 50 months - Rs. 5 lakhs
Rs. 10000 x 30 months - Rs. 3 lakhs
Rs. 5000 x 40 months - Rs. 2 lakhs
Rs. 2500 x 40 months - Rs. 1 lakh
Rs. 2000 x 50 months - Rs. 1 lakh

സാധാരണ ഗതിയില്‍ നമ്മള്‍ ഒരു ആവശ്യം തൊട്ടടുത്തെത്തുമ്പോള്‍ മാത്രമായിരിക്കും അതിനു ധനം സമാഹാരിക്കുന്നതിനെ പറ്റി ചിന്തിക്കുന്നത്. തുടര്‍ന്ന് നമുക്ക് പ്രാപ്യമായ എല്ലാ വായ്പകളും സമ്പാദ്യങ്ങളും ലാഭ-നഷ്ടം നോക്കാതെ ആ ആവശ്യത്തിനു വേണ്ടി ചിലവഴിക്കുകയും ചെയ്യും. ഇനി മുതല്‍  അതിനു ഒരു മാറ്റമുണ്ടാക്കാം. ഇപ്പോള്‍ തന്നെ സുവര്‍ണ ശ്രേയസ് ചിട്ടികളില്‍ ചേരാന്‍ തീരുമാനമെടുക്കൂ. താങ്കളുടെ  ധനം താങ്കള്‍ക്കും കേരള സര്‍ക്കാരിനും കേരള ജനതയ്കും ഉപകരിക്കുന്ന രീതിയില്‍ വിനിയോഗിക്കൂ.

താങ്കള്‍ക്ക് ഒരു നല്ല നാളെ ആശംസിച്ചു കൊണ്ട്

മാനേജര്‍
കെ എസ് എഫ് ഇ
കിളിമാനൂര്‍
മൊബൈല്‍ : 9446002081

No comments:

Post a Comment