Friday 7 October 2011

What is new in KSFE Swarn Varsha chitti (in Malayalam)


 കെ എസ് എഫ് ഇ കിളിമാനൂര്‍ ബ്രാഞ്ചില്‍ സ്വര്‍ണ വര്‍ഷ ചിട്ടികളില്‍ അംഗത്വം തുടരുകയാണ്. 2500 രൂപ മുതല്‍  30000  രൂപ വരെ പ്രതിമാസ അടവുള്ള ചിട്ടികള്‍ ഇതിലുണ്ട്. 

എന്താണ് സ്വര്‍ണ വര്‍ഷ ചിട്ടികള്‍ ?

കെ എസ് എഫ് ഇ ഈ വര്‍ഷം ഓണത്തിന് അവതരിപ്പിച്ച പുതിയ സ്കീം ആണ് സ്വര്‍ണ വര്‍ഷ ചിട്ടികള്‍ . കഴിഞ്ഞ നാല് വര്‍ഷങ്ങളായി കെ എസ് എഫ് ഇ പൊന്നോണ ചിട്ടി, പ്രവാസി ബന്ധു ചിട്ടി എന്നീ രണ്ടു സ്കീമുകളാണ് നടത്തിയിരുന്നത്. അതിന്റെ ഒരു തുടര്‍ച്ചയാണ്  ഇപ്പോഴത്തെ സ്വര്‍ണ വര്‍ഷ ചിട്ടികള്‍ .


സ്വര്‍ണ വര്‍ഷ ചിട്ടി സ്കീമിന്റെ  പ്രധാന പ്രത്യേകത സ്വര്‍ണ നാണയ സമ്മാനങ്ങളാണ്. അഞ്ചു പവന്‍ (40 ഗ്രാം) ഉള്ള  40 സ്വര്‍ണ നാണയങ്ങളാണ് ഒന്നാം സമ്മാനം. കിളിമാനൂര്‍ ബ്രാഞ്ച് സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം ജില്ലയില്‍ ആറ്‌ പേര്‍ക്ക് ഒന്നാം സമ്മാനം ലഭിക്കും. ചിട്ടി തുടങ്ങിയതിനു ശേഷം നറുക്കെടുപ്പിലൂടെ വിജയികളെ നിശ്ചയിക്കും.

അത് മാത്രമല്ല സ്വര്‍ണ വര്‍ഷ ചിട്ടി സ്കീമിന്റെ ഭാഗമായ ഓരോ ചിട്ടിയിലും ഒരാള്‍ക്ക്‌ ഒരു ഗ്രാം സ്വര്‍ണ നാണയം സമ്മാനമായി ലഭിക്കും. 50 പേരില്‍ കൂടുതല്‍ അംഗമായ ചിട്ടിയാണെങ്കില്‍ രണ്ടു പേര്‍ക്ക് സമ്മാനം ലഭിക്കും. ചിട്ടിയുടെ ആദ്യ ലേലത്തിന്റെ കൂടെ ബ്രാഞ്ചില്‍ തന്നെ നറുക്കെടുപ്പിലൂടെ വിജയികളെ തീരുമാനിക്കും.

സമ്മാനങ്ങള്‍ക്ക് പുറമേ സ്വര്‍ണ വര്‍ഷ ചിട്ടി സ്കീമില്‍ പ്രത്യേക കാര്‍ ലോണ്‍ സൌകര്യമുണ്ട്. കൂടാതെ ചിട്ടി പിടിച്ചു സ്ഥിര നിക്ഷേപമാക്കുന്നതിനു വര്‍ധിച്ച പലിശ നിരക്കും ലഭ്യമാണ്. ചിട്ടി പിടിച്ച ആള്‍ നിര്‍ഭാഗ്യവശാല്‍ മരണപ്പെട്ടാല്‍ ആ കുടുംബത്തിനു സഹായമായി രണ്ടു ലക്ഷം രൂപ വരെയുള്ള ബാധ്യത എഴുതിത്തള്ളുകയും ചെയ്യും.

എങ്ങിനെ സ്വര്‍ണ വര്‍ഷ ചിട്ടി സ്കീമില്‍ ചേരാം?

മറ്റു ചിട്ടികളില്‍ ചേരുന്നത് പോലെ തന്നെ. ചിട്ടിയുടെ അപേക്ഷ ഫോറം (വരിയോല) പൂരിപ്പിച്ചു നല്‍കണം. പ്രിന്റ്‌ ചെയ്ത വരിയോല ഞങ്ങളുടെ ഓഫീസില്‍ ലഭ്യമാണ്. ഓഫീസില്‍ വരാന്‍ പ്രയാസമുള്ളവര്‍ക്ക് ഇമെയില്‍ വഴിയോ കൊറിയര്‍ വഴിയോ അപേക്ഷ ഫോറം അയച്ചു തരാം. ഈ പേജില്‍ നിന്ന് വരിയോല ഡൌണ്‍ലോഡ് ചെയ്യാവുന്നതുമാണ്. 

എന്നു വരെ സ്വര്‍ണ വര്‍ഷ ചിട്ടി സ്കീമില്‍ ചേരാം?


ഒക്ടോബര്‍ 31 -നുള്ളില്‍ തുടങ്ങുന്ന കെ എസ് എഫ് ഇ ചിട്ടികളാണ് ഈ സ്കീമില്‍ ഉള്‍പ്പെടുന്നത്. ഇനി ചുരുക്കം ദിനങ്ങള്‍ മാത്രമേ ഉള്ളൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കൂ: 9446002081 അല്ലെങ്കില്‍ 9447797106.

No comments:

Post a Comment