Wednesday 16 November 2011

കെ എസ് എഫ് ഇ-യുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

കെ എസ് എഫ് ഇ ചിട്ടിയില്‍ ചേര്‍ന്നിട്ട് തുടര്‍ന്ന് അടക്കാന്‍ കഴിയാതെ ചിട്ടി മുടക്കി ഇട്ടിരിക്കുന്ന ആളുകള്‍ക്ക് പലിശ ഇല്ലാതെ ചിട്ടി കുടിശിക അടയ്ക്കാന്‍ ഇതാ ഒരു സുവര്‍ന്നാവസരം.

ചിട്ടിയില്‍ ചേര്‍ന്നിട്ട്  പല കാരണങ്ങള്‍ കൊണ്ടും ഒന്നോ രണ്ടോ മൂന്നോ തവണ അടച്ചിട്ടു ചിട്ടി തുടര്‍ന്ന് അടക്കാത്ത ഒരു പ്രവണത ചില ആള്‍ക്കാര്‍ക്കെങ്കിലും ഉണ്ട്. മറ്റ് സ്വകാര്യ ചിട്ടി കമ്പനികളില്‍ നിന്നും വ്യത്യസ്തമായി, ഇവര്‍ അടച്ച തുകയേക്കാള്‍ കൂടുതല്‍ തുക ചിട്ടി തീരുമ്പോള്‍ കെ എസ് എഫ് ഇ-യില്‍ നിന്ന് തിരികെ കിട്ടുകയും ചെയ്യും. എങ്കിലും ചിട്ടിയുടെ മുഴുവന്‍ ആനുകൂല്യങ്ങളും ലാഭവും ഇവര്‍ക്ക് ലഭിക്കുന്നില്ല.

ഈ ഒരു പോരായ്മ പരിഹരിക്കുന്നതിന് വേണ്ടിയാണ് കെ എസ് എഫ് ഇ ഇപ്പോള്‍ "Substitution-Revival Scheme" എന്ന പേരില്‍ ഒരു പദ്ധതി അവതരിപ്പിക്കുന്നത്‌. ഈ വര്‍ഷം  ഡിസംബര്‍ 31 വരെ ആണ് ഈ സ്കീമിന്റെ കാലാവധി. അതിനകം വച്ച് ചിട്ടിയില്‍ കുടിശിക ഉള്ള തുക അടക്കുന്നവരില്‍ നിന്നും പിഴ പലിശ (default interest) ഈടാക്കുന്നതല്ല.

No comments:

Post a Comment